റോഡ് ശോച്യാവസ്ഥക്കെതിരെ ഉപരോധം

കൊടുങ്ങല്ലൂർ: അഴീക്കോട്-അഞ്ചപ്പാലം റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാത്ത മണ്ഡലത്തിലെ ജനപ്രതിനിധികളുടെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി എറിയാട് പഞ്ചായത്ത് കമ്മിറ്റി റോഡ് ഉപരോധിച്ചു. മരപ്പാലം സ​െൻററിൽ നടന്ന പ്രതിഷേധം കർഷക മോർച്ച സംസ്ഥാന സെക്രട്ടറി എ.ആർ. അജിഘോഷ് ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.ആർ. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജന. സെക്ര. കെ.പി. ശശീന്ദ്രൻ, യുവമോർച്ച ജില്ല സെക്രട്ടറി സെൽവൻ മണക്കാട്ടുപടി, ഒ.യു. അനിൽകുമാർ, എം.ആർ. ലാലു, പി.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.