യൂറോപ്യന്‍ ചിലന്തി ഗവേഷണ സമ്മേളനം: ക്രൈസ്്റ്റ് കോളജിന് ക്ഷണം

ഇരിങ്ങാലക്കുട: ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലക്ക് അഭിമാനമായി ക്രൈസ്റ്റ് കോളജിലെ ആറംഗ മലയാളി ഗവേഷണസംഘത്തെ ഹംഗറിയില്‍ വെച്ച് നടക്കുന്ന 31ാമത് യൂറോപ്യന്‍ ചിലന്തി ഗവേഷണ സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണിതാക്കളായി തിരഞ്ഞെടുത്തു. ലോകത്തി​െൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് 150 ഓളം ചിലന്തി ഗവേഷകര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്ന് ക്രൈസ്്റ്റിലെ സംഘത്തെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ജൂലൈ എട്ട് മുതല്‍ 13 വരെ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് സമ്മേളനം. ലോക ചിലന്തി ഗവേഷണ മേഖലക്ക് ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ കേന്ദ്രം നല്‍കിയ സംഭാവനകള്‍ക്കുള്ളതാണ് ഈ അംഗീകാരമെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ.എ.വി. സുധികുമാര്‍ അഭിപ്രായപ്പെട്ടു. ആറുപേരും ഇന്ത്യയിലെ ചിലന്തികളെ കുറിച്ച് വ്യത്യസ്തമായ ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്. ഗവേഷണ വിദ്യാർഥി കെ.എസ്. നഫീന്‍, ദൃശ്യ മോഹൻ, എൻ.വി. സുമേഷ്, പി.പി. സുധിന്‍, എൻ.എ. കാശ്മീര, ഗവേഷണകേന്ദ്രം മേധാവി ഡോ. എ.വി. സുധികുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.