ലൈഫ് മിഷൻ പദ്ധതി: ഇഷ്്ടിക നിർമാണം തൊഴിലുറപ്പ് തൊഴിലാളികൾക്ക്

കൊടകര: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീടുപണിയുന്നതിന് സിമൻറ് ഇഷ്്ടിക നിർമിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികൾ. കൊടകര ബ്ലോക്കില്‍ ആദ്യമായി ആരംഭിച്ച സിമൻറ് ഇഷ്്ടിക നിര്‍മാണ യൂനിറ്റാണ് കൊടകര മരത്തോമ്പിള്ളിയിലേത്. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വീട്, കോഴിക്കൂട്, കക്കൂസ് എന്നിവ പണിയുന്നതിനാവശ്യമായ ഇഷ്്ടിക ഇവിടെനിന്നാണ് നിര്‍മിച്ച് നല്‍കുന്നത്. ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഇവിടെ തൊഴിലും ലഭ്യമാക്കുന്നുണ്ട്. ആറായിരം ഇഷ്്ടികയാണ് ആദ്യഘട്ടത്തില്‍ ഈ യൂനിറ്റില്‍ ഉൽപാദിപ്പിക്കാന്‍ ലക്ഷ്യമെന്ന് കൊടകര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വിലാസിനി ശശി പറഞ്ഞു. പദ്ധതി പ്രകാരം പഞ്ചായത്തിൽ നിർമിക്കുന്ന 116 വീടുകള്‍ക്കും ഈ യൂനിറ്റില്‍നിന്ന് ഇഷ്്ടിക നിർമിച്ച് നൽകും. 'കുറുമൊഴി' പ്രകാശനം ചെയ്തു കൊടകര: ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന കുറുമൊഴി കുട്ടികളുടെ പത്രത്തി​െൻറ പുതിയ ലക്കം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് പ്രകാശനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നളിനി ബാലകൃഷ്ണന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം വൃന്ദകുമാരി, പി.ടി.എ പ്രസിഡൻറ് കെ.ബി. ആരോമല്‍ ഉണ്ണി, മാതൃ സംഗമം പ്രസിഡൻറ് വിനു സുബ്രഹ്മണ്യന്‍, മാനേജ്മ​െൻറ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി, പ്രിന്‍സിപ്പൽ ബി. സജീവ്, പ്രധാനാധ്യാപിക പി.കെ. ബേബിമോള്‍, സ്‌കൂള്‍ ഗ്രന്ഥശാല സെക്രട്ടറി കെ.ആര്‍. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.