തൃശൂര്‍: ഖത്തർ പ്രവാസി മലയാളികളുടെ കലാ-സാംസ്‌കാരിക സംഘടനയായ 'പ്രവാസി ദോഹ'യുടെ 24ാമത് ബഷീര്‍ പുരസ്‌കാരം ഗായകന്‍ പി. ജയചന്ദ്രന് നൽകുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സെപ്റ്റംബർ രണ്ടാം വാരം അവാര്‍ഡ് സമർപ്പിക്കും. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് െതരഞ്ഞെടുത്തത്. എം.എ. റഹ്മാൻ, ബാബു മേത്തർ, പി. ഷംസുദ്ധീൻ, കെ.കെ. സുധാകരൻ, സി.വി. റപ്പായി എന്നിവരാണ് അംഗങ്ങള്‍. അവാര്‍ഡ് സമർപ്പണ സ്ഥലം പിന്നീട് നിശ്ചയിക്കും. എം.ടി.യുടെ നാട്ടില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥിക്ക് പ്രഫ. എം.എന്‍. വിജയന്‍ സ്മാരക എന്‍ഡോവ്മെൻറ് നൽകും. 15,000 രൂപയും സാക്ഷ്യപത്രവുമാണ് അവാർഡ്. കൊച്ചി പ്രവാസി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ബാബു മേത്തർ, പി. ഷംസുദ്ധീൻ, അബ്ദുല്‍ റസാഖ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.