'എ​െൻറ തൂലിക' പുരസ്​കാരം റിട്ട. ജഡ്​ജി കെമാൽപാഷക്ക്​

തൃശൂര്‍: 'എ​െൻറ തൂലിക' ഓണ്‍ലൈന്‍ കൂട്ടായ്മയുടെ പുരസ്കാരം റിട്ട. ജഡ്ജി കെമാൽപാഷക്ക്. രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജൂൈല ഏഴിന് സാഹിത്യ അക്കാദമി ഹാളില്‍ ടി.ജി. വിജയകുമാർ പുരസ്കാരം നൽകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാര്‍ഷികാഘോഷം രാവിലെ ഒമ്പതിന് എം.എന്‍. കാരശേരി ഉദ്ഘാടനം ചെയ്യും. 'ഇലഞ്ഞിമരം പൂക്കുേമ്പാള്‍' കഥാസമാഹാരം പ്രകാശനവും രക്തദാന ആപ് ഓണ്‍ലൈന്‍ ലോഞ്ചിങും ഇതോടനുബന്ധിച്ചുണ്ടാവും. ഉച്ച രണ്ടിനാണ് പുരസ്‌കാര ദാനം. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സംവിധായകന്‍ എം.എ. നിഷാദ്, നടന്മാരായ സന്തോഷ് കീഴാറ്റൂര്‍, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ അനില്‍ വടക്കാഞ്ചേരി, സുജിത് സുരേന്ദ്രന്‍, ആമി സഹീര്‍, അമ്മിഷാ അനസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.