തൃശൂർ: ബാലഭവനിലെ ഭൂമിയെ ചൊല്ലി വീണ്ടും തർക്കം. ബാലഭവൻ വളപ്പിനോട് ചേര്‍ന്ന പുറമ്പോക്ക് ഭൂമിയിലെ പുല്ലു വെട്ടുന്ന തൊഴിലാളികളെ തടഞ്ഞു. ബാലഭവന്‍ ഏര്‍പ്പെടുത്തിയ തൊഴിലാളികളെ രാമനിലയം ജീവനക്കാരാണ് തടഞ്ഞത്. ഏറെ നേരം തർക്കത്തിനിടയാക്കിയ വിഷയം പിന്നീട് ചർച്ച ചെയ്തു അവസാനിപ്പിച്ചു. പുല്ലുവെട്ടി സ്ഥലം വൃത്തിയാക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഈ സമയത്ത് ബാലഭവൻ എക്സിക്യൂട്ടിവ് യോഗം ചേരുകയായിരുന്നു. വിവരമറിഞ്ഞ് ജനപ്രതിനിധികൾ അടക്കമുള്ള ഭരണസമിതി അംഗങ്ങളും ജീവനക്കാരും എത്തി. തർക്കം ൈകയേറ്റം വരെ എത്തുമെന്ന അവസ്ഥ വന്നതോടെ മുതിർന്ന അംഗങ്ങൾ ഇടപെട്ട് പറഞ്ഞ് അവസാനിപ്പിച്ചു. പി.എസ്.സിക്ക് ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് ബാലഭവെൻറ ഭൂമി കൊടുക്കാനുള്ള നീക്കം വിവാദമായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പി.എസ്.സിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ കലക്ടർ അടക്കമുള്ളവർ എത്തിയപ്പോൾ ബാലഭവൻ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് എതിർക്കുകയും അവർ പിൻവാങ്ങുകയും ചെയ്തിരുന്നു. വിനോദ സഞ്ചാര വകുപ്പും ഇവിടെ സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.