കുറിക്കമ്പനി എം.ഡിയും ജീവനക്കാരും അറസ്​റ്റിൽ

തൃശൂര്‍: നാലരക്കോടി തട്ടിയെടുത്തുവെന്ന കേസില്‍ കുറിക്കമ്പനി ഡയറക്ടര്‍മാരെയും ജോലിക്കാരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചാലക്കുടി 'ധനകേന്ദ്ര' കുറിക്കമ്പനി എം.ഡി ജെ.കെ. ജോണ്‍, മാനേജര്‍ കെ.എ. സെബാസ്റ്റ്യൻ, അസി. മാനേജര്‍ സി.എല്‍. ജോണ്‍സന്‍, ഡയറക്ടര്‍ സി.എല്‍. ത്രേസ്യാമ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കെ.ജെ. ഉറുമീസി​െൻറ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. കുറിക്കമ്പനിക്കെതിരെ പരാതി വന്നതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് കമ്പനി പൂട്ടിപ്പോയിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.