ഒല്ലൂര്‍: വെട്ടിപ്പൊളിച്ച് തകര്‍ന്ന റോഡിന് ഒരു രക്തസാക്ഷി കൂടി. ഒല്ലൂർ സെൻററില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. വരന്തരപ്പിള്ളി കാളക്കല്ല് പൂവ്വത്തുക്കാരന്‍ ചെറിയാെൻറ മകന്‍ ടോണിയാണ് (54) മരിച്ചത്. ബുധനാഴ്ച െവെകീട്ട് അഞ്ചരയോടെയാണ് അപകടം. ടൗണില്‍നിന്ന് വരികയായിരുന്ന ടോണിയുടെ ബൈക്കും എതിരെ വന്ന പൂച്ചുണ്ണിപ്പാടം സ്വദേശി അജ്മലിെൻറ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലെ കുഴിയിൽപെടാതിരിക്കാൻ അജ്മൽ ബൈക്ക് വെട്ടിച്ചപ്പോൾ ടോണിയുടെ ബൈക്കിലിടിച്ചാണ് അപകടം. റോഡില്‍ തലയടിച്ച് വീണ ഇരുവരെയും ഒല്ലൂരിലെ ആക്ട്‌സ് പ്രവർത്തകർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ടോണി വഴിമേധ്യ മരിച്ചു. അജ്മല്‍ ഗുരുതര പരിക്കുകളോടെ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അജ്മലിെൻറ കൂടെ യാത്ര ചെയ്ത പുലക്കാട്ടുക്കര സ്വദേശി ആദര്‍ശിനും സാരമായ പരിക്കുണ്ട്. ടോണി ഒല്ലൂരിലെ പൂവ്വത്തുക്കാരന്‍ ഹാര്‍ഡ് വെേയഴ്‌സ് പാര്‍ട്ണറായിരുന്നു. ഒരുമാസം മുമ്പ് പനംകുറ്റിച്ചിറക്ക് സമീപം സൈക്കിൾ യാത്രക്കാരന്‍ അഞ്ചേരി സ്വദേശി സത്യന്‍ ബസ് ഇടിച്ച് മരിച്ചിരുന്നു. ഒല്ലൂരിൽ ഇന്ന് ഹർത്താൽ ഒല്ലൂർ: പൊതുമരാമത്ത് വകുപ്പിെൻറ നിരുത്തരവാദമാണ് ഒല്ലൂരിലെ അപകടമരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, ബി.ജെ.പി, വ്യാപാരിവ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഒല്ലൂരിലും പരിസരങ്ങളിലും ഹര്‍ത്താൽ ആചരിക്കും. പെതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.