ദേശമംഗലം: ഇരുചക്ര വാഹനങ്ങളിൽ മാറ്റത്തിെൻറ കാറ്റുമായി ദേശമംഗലം മലബാർ കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ. ഒരേ വഹനത്തിൽതന്നെ ഗിയറും ഗിയർ ലെസ്സുമായി ഒാടിക്കാൻ സാധിക്കുമെന്നതാണ് ഇതിെൻറ പ്രത്യേകത. ഫ്യുവൽ മോഡിെൻറ കടന്നുവരവോടെ സ്കൂട്ടി, ബൈക്ക് എന്ന വേർതിരിവ് ഇല്ലാതാകും. വിദ്യാർഥികളായ എം. നിഥിൻ, എം. പള്ളത്ത് നന്ദു, പി.എം. പ്രസീന, ബെബിൻ സാബു, എ.െജ. സൂരജ്, പ്രോജക്ട് െഗെഡ് അസി. പ്രഫ. ഷിബു അഗസ്റ്റിൻ എന്നിവരുടെ പരിശ്രമത്തിെൻറ ഫലമാണിത്. ഏത് ഇരുചക്ര വാഹനങ്ങളിലും സാങ്കേതികവിദ്യ ഘടിപ്പിക്കാൻ സാധിക്കുമെന്ന് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി എ. അനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.