ചാലക്കുടി: റോട്ടറി ക്ലബ് സുവർണ ജൂബിലി ആഘോഷത്തിെൻറ ഭാഗമായി സതേൺ കോളജിനു സമീപം നിർമിച്ച മന്ദിരം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ വിനോദ് കെ. കുട്ടി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോസ് ഡി. കല്ലേലി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ജയന്തി പ്രവീൺകുമാർ ചികിത്സ സഹായനിധി വിതരണം നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ സുന്ദർദാസ്, നഗരസഭ ഉപാധ്യക്ഷൻ വിൻസൻറ് പാണാട്ടുപറമ്പിൽ, ഡിവൈ.എസ്.പി സി.എസ്. ഷാഹുൽ ഹമീദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ചാർട്ടർ മെമ്പർ പി.ഒ. ജോസഫ്, ജി.ജി.ആർ. ജോജു പതിയാപറമ്പിൽ, സെക്രട്ടറി രഞ്ജിത് പോൾ ചുങ്കത്ത്, ട്രഷറർ രാജു പടയാട്ടിൽ, പ്രസിഡൻറ് ഇലക്റ്റ് അനീഷ് പറമ്പിക്കാട്ടിൽ, മുൻ പ്രസിഡൻറ് എന്‍. കുമാരൻ, സി.ബി. സാബു, നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ യു.വി. മാർട്ടിൻ, നഗരസഭ കൗൺസിലർ എം.പി. ഭാസ്കരൻ, ടൗൺ ഇമാം ഹാജി കെ.എസ്. ഹുസൈൻ, ഫാ. വർഗീസ് പാത്താടൻ, ഫാ. സന്തോഷ് മുണ്ടൻമാണി, ഡേവിസ് കോനൂപ്പറമ്പൻ, ബിജു പെരേപ്പാടൻ, പി.പി. പീറ്റർ, ജൂലിയറ്റ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.