ഫീസ് വർധന: സ്കൂളിനെതിരെ രക്ഷിതാക്കളുടെ സമരം

ചാലക്കുടി: അന്യായമായി ഫീസ് വർധന നടത്തിയെന്ന് ആരോപിച്ച് സ്കൂളിനെതിരെ രക്ഷിതാക്കൾ കവാടത്തിൽ സമരം നടത്തി. ചാലക്കുടിയിലെ സി.കെ.എം എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളിനെതിരെയാണ് രക്ഷിതാക്കളുടെ സമരം. വർധന പിൻവലിക്കാതെ ഫീസ് അടക്കേണ്ടതില്ലെന്ന് തീരുമാനിച്ച പി.ടി.എയുടെ നേതൃത്വത്തിൽ ശനിയാഴ്ചയിലെ ക്ലാസുകൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. 3000 രൂപ മുതൽ 6000 രൂപ വരെ ഒരു വർഷത്തെ ഫീസിൽ സ്കൂൾ വർധന വരുത്തിയതെന്ന് പി.ടി.എ പ്രസിഡൻറ് വത്സൻ ചമ്പക്കര പറഞ്ഞു. ബസ് ചാർജിൽ 50 ശതമാനം വർധനവും വരുത്തിയിട്ടുണ്ട്. പി.ടി.എയോട് ആലോചിക്കാതെയാണ് തീരുമാനം നടപ്പാക്കിയത്. സ്കൂളിലെ ഭൗതിക സാഹചര്യം മോശമാെണന്ന് പ്രസിഡൻറ് ആരോപിച്ചു. പ്രതിഷേധ കൂട്ടായ്മ വൽസൻ ചമ്പക്കര ഉദ്ഘാടനം ചെയ്തു. ബി. രഞ്ജിത്, വി.ആർ. രാഗേഷ്, രാജേഷ് റാം, ബിന്ദു മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.