പീഡനക്കേസിലെ പ്രതി പൊലീസ് സ്​റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു

എരുമപ്പെട്ടി: . കടങ്ങോട് പള്ളിമേപ്പുറം പുതുവീട്ടിൽ ഹുസൈനെന്ന ഹാഷിമാണ് (22) എരുമപ്പെട്ടി പൊലീസി​െൻറ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. ഗർഭിണിയായ ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ വെള്ളിയാഴ്ചയാണ് ഹാഷിം അറസ്റ്റിലായത്. ഗാർഹിക പീഡനം ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ 21 ന് വൈകീട്ട് നാലിനാണ് ഇയാളുടെ ഭാര്യ ജാസ്മിയെ ഭർതൃ ഗൃഹത്തിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തി​െൻറ പേരുപറഞ്ഞ് ഭാര്യയെ ഇയാൾ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിടികൂടി നടപടികൾക്കായി എരുമപ്പെട്ടി സ്റ്റേഷനിലെത്തിച്ച പ്രതി ശനിയാഴ്ച ഉച്ചക്ക് 2.45ന് ഓടിപ്പോവുകയായിരുന്നു. സംഭവ സമയം രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ എസ്.ഐ സുബിന്തി​െൻറ നേതൃത്വത്തിലുള്ള പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.