കരൂപ്പടന്ന: പട്ടേപ്പാടം കുന്നുമ്മൽക്കാട് അൽ നൂർ മസ്ജിദിന് കീഴിൽ നിർമിച്ച തണൽ സാംസ്കാരിക നിലയത്തിെൻറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 4.30 ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റൻറ് അമീർ പി. മുജീബ് റഹ്മാൻ നിർവഹിക്കും. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.എ. ആദം, ടി.എ. മുഹമ്മദ് മൗലവി മാള, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മനോജ്, ആമിന അബ്ദുൽഖാദർ, പി.വി. അഹമ്മദ് കുട്ടി, സിദ്ധീക്ക് ഹാജി, ഇബ്രാഹിം വടക്കൻ, ഖാദർ പട്ടേപ്പാടം, കെ.എച്ച്. ഷക്കീർ, കെ.എസ്. അബ്ദുൽമജീദ്, മുജീബ് കൊടകരപ്പറമ്പിൽ, എ.ഐ. മുഹമ്മദ് മുജീബ് എന്നിവർ പങ്കെടുക്കും. നിരവധി വർഷങ്ങളായി ഭവന സഹായം, പഠന സഹായം, ചികിത്സ സഹായം തുടങ്ങി നിരവധി സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന അൽനൂർ മസ്ജിദിെൻറ പ്രവർത്തനങ്ങൾ തണൽ സാംസ്കാരിക നിലയത്തിലൂടെ വിപുലീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇർഫാൻ മുഹമ്മദിന് ഒന്നാം സ്ഥാനം കരൂപ്പടന്ന: സൗത്ത് ഇന്ത്യൻ മൊയ് ബോറൻ അസോസിയേഷൻ തിരുവനന്തപുരത്ത് നടത്തിയ സൗത്ത് ഇന്ത്യൻ മൊയ് തായ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ 60 കിലോഗ്രാം വിഭാഗത്തിൽ കരൂപ്പടന്ന സ്വദേശി ഇർഫാൻ മുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഇർഫാൻ കരൂപ്പടന്ന പുവ്വത്തും കടവിൽ ഷാഫിയുടേയും ഷെമീനയുടേയും മകനാണ്. രണ്ടു തവണ സംസ്ഥാന തല മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. അഷ്കർ ബഷീർ ആണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.