ചാലക്കുടി: ലോറികള്‍ മോഷ്ടിക്കുന്ന അന്തര്‍സംസ്ഥാന കവര്‍ച്ച സംഘത്തെ ചാലക്കുടി പൊലീസ് പിടികൂടി. നോര്‍ത്ത് പറവൂര്‍ കളരിത്തറ ബൈജു(44), തമിഴ്‌നാട് പെരമ്പല്ലര്‍ സ്വദേശി ശെല്‍വകുമാര്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ പെരമ്പല്ലര്‍ കൗള്‍പാളയത്തുനിന്നാണ് ചാലക്കുടി പൊലീസ് ഇരുവരെയും പിടികൂടിയത്. മോഷണം പോയ നാല് ലോറികള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തു. ചാലക്കുടി പോട്ടയില്‍ കഴിഞ്ഞ സെപ്്റ്റംബറില്‍ മോഷണം പോയ ടോറസ് ലോറിയെപ്പറ്റി അന്വേഷിച്ച സംഘമാണ് ഇവരെ പിടികൂടിയത്. ഒട്ടേറെ ലോറികള്‍ മോഷ്്ടിച്ച ദക്ഷിണേന്ത്യന്‍ സംഘമാണിവരെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ലോറി തിണ്ടിവനത്തിന് സമീപം പാറമടയില്‍നിന്നാണ് പിടിച്ചെടുത്തത്. പകല്‍സമയം കാറില്‍ ഹൈവേകള്‍ കേന്ദ്രീകരിച്ച് ചുറ്റിക്കറങ്ങുന്ന സംഘം വാഹനങ്ങള്‍ കണ്ടുെവക്കുകയും രാത്രിയില്‍ മോഷ്്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയുമാണ്പതിവ്. തമിഴ്‌നാട്ടില്‍ കളവ് ലോറികള്‍ വാങ്ങുന്നവരുടെ ഓര്‍ഡര്‍ പ്രകാരം വിവിധ മോഡല്‍ ലോറികള്‍ തേടി നടന്ന് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പെരമ്പല്ലര്‍ സ്വദേശിയായ വാഹനബ്രോക്കറുടെ ആവശ്യപ്രകാരം അശോക് ലൈലാന്‍ഡ് ടോറസ് ലോറി മോഷ്ടിക്കാന്‍ കേരളത്തിലെത്തിയ സംഘം പോട്ടയില്‍ ഹൈവേക്ക് സമീപം പാര്‍ക്ക് ചെയ്ത ലോറി മോഷ്്ടിക്കുകയായിരുന്നു. ലോറിയുടെ കാര്യക്ഷമത പരിശോധിച്ചതിന് ശേഷം മാത്രമെ ബൈജു ലോറി മോഷ്ടിക്കൂ. മോഷ്ടിക്കുന്ന ലോറികള്‍ കൗള്‍പാളയത്ത് മലയടിവാരത്തില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ശെല്‍വകുമാര്‍ ഒരൊറ്റ ദിവസം കൊണ്ട് രൂപമാറ്റം നടത്തും. ലോറികളുടെ കാബിൻ, പ്ലാറ്റ് ഫോം, ഡീസല്‍ടാങ്ക് എന്നിവ പരസ്പരം മാറ്റി പുതിയ പെയിൻറ് അടിച്ച് സ്റ്റിക്കര്‍ പതിച്ച് വില്‍പന നടത്തുകയാണ് രീതി. അഞ്ച് മാസത്തിനിടെ തിരുവനന്തപുരം കഴക്കൂട്ടത്തുനിന്നും തമിഴ്‌നാട് ചെട്ടിപാളയത്തുനിന്നും ടിപ്പര്‍ ലോറിയും ആലപ്പുഴ മായിത്തറയില്‍നിന്നും ഇരിങ്ങാലക്കുടയില്‍നിന്നും മഞ്ഞപ്രയില്‍നിന്നും ചെന്ത്രാപ്പിന്നിയില്‍നിന്നും ഓരോ ടോറസ് ലോറി വീതവും മോഷ്ടിച്ച് രൂപമാറ്റം വരുത്തി വില്‍പന നടത്തിയതായി ഇവർ സമ്മതിച്ചു. സ്പിരിറ്റ് കേസിലും കവര്‍ച്ച കേസിലും പ്രതിയാണ് ബൈജു. മൈസൂരില്‍ കവര്‍ച്ചക്കേസില്‍ ഏഴ് വര്‍ഷത്തെ ശിക്ഷയനുഭവിച്ച് പുറത്തു വന്നതിന് ശേഷമാണ് ലോറി മോഷണരംഗത്തേക്ക് ഇറങ്ങിയത്. ഇയാള്‍ നാമക്കല്ലിലെ വാടകവീട്ടിലാണ് താമസം. ഈ സംഘത്തില്‍ അവശേഷിക്കുന്ന ചിലര്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് അറിയിച്ചു. ചാലക്കുടി ക്രൈം സ്‌ക്വാഡ് എസ്.ഐ വത്സകുമാര്‍, എ.എസ്.ഐ ഷാജു എടത്താടന്‍, സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, വി.എസ്. അജിത്കുമാര്‍, വി.യു. സില്‍ജോ, ഷിജോ തോമസ് , എ.യു. റെജി, രാജേഷ് ചന്ദ്രന്‍, പി.സി. ബൈജു എന്നിവര്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.