മണലിപ്പുഴയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി തയാറാക്കും ^കലക്ടർ

മണലിപ്പുഴയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി തയാറാക്കും -കലക്ടർ തൃശൂർ: മണലിപ്പുഴയെ പുനരുജ്ജീവിപ്പിക്കുമെന്ന് കലക്ടർ എ. കൗശിഗൻ പറഞ്ഞു. നദീസംരക്ഷണ പ്രവൃ-ത്തി പരിശോധന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നീരൊഴുക്ക് എത്രയുണ്ടെന്ന് പരിശോധിക്കും. അനുയോജ്യമായ നദീതീരങ്ങളിൽ പൊതുജനത്തിനായി പരിസ്ഥിതി സൗഹൃദ നടപ്പാതകൾ നിർമിക്കും. മുഖ്യനദിയുടെ സംരക്ഷണത്തോടൊപ്പം പോഷകനദികളുടെയും കൈവഴികളിലൂടെയും സംരക്ഷണ പ്രവർത്തനത്തിനായി ആർ.എം.എഫ് ഫണ്ട് ഉപയോഗിക്കും. നദീതീരത്തി​െൻറ അതിർത്തി സർവേ നടത്തി പുറമ്പോക്കും സ്വകാര്യ ഭൂമിയും വേർതിരിച്ച് അടിയന്തരമായി സ്ഥാനനിർണയം നടത്തും. കയർ ഭൂവസ്ത്രം ഉപയോഗിച്ച് നദീതീര സംരക്ഷണം ഉറപ്പാക്കും. പാലങ്ങളിൽനിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ കൈവരികളുമായി ബന്ധിപ്പിച്ച് ഇരുമ്പ് വലകൾ സ്ഥാപിക്കാൻ ജില്ല വിദഗ്ധ സമിതികൾ പദ്ധതി തയാറാക്കുമെന്നും കലക്ടർ പറഞ്ഞു. ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ സി. ലതികയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.