തൃപ്രയാർ: തൈപ്പൂയാഘോഷത്തിെൻറ തലേ ദിവസമായ ചൊവ്വാഴ്ച എടമുട്ടം സുബ്രഹ്മണ്യ ക്ഷേത്ര പറമ്പിൽ പീലിക്കാവടികളും വർണക്കാവടികളും നിറഞ്ഞാടി. വിശേഷാൽ പൂജകൾക്കും ശീവേലിക്കും ശേഷം നാല് ദേശങ്ങളിൽനിന്ന് വാദ്യമേളങ്ങളോടെ ക്ഷേത്രാങ്കണത്തിലെത്തിയ കാവടിയാട്ടം ഉച്ചയോെട സമാപിച്ചു. രാത്രി എട്ടുമണിക്കും നാല് ദേശക്കാരുടെ കാവടിയാഘോഷം ക്ഷേത്രത്തിലെത്തി. ബുധനാഴ്ചയാണ് തൈപ്പൂയ മഹോത്സവം. രാവിലെ ശീവേലി എഴുന്നള്ളിപ്പ്, വൈകുന്നേരം മൂന്നിന് മൂന്നാനകളോടെ 100 മേളകലാകാരന്മാർ പങ്കെടുക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ്, ദീപാരാധന എന്നിവ നടക്കും. ചന്ദ്രഗ്രഹണമായതിനാൽ തുടർന്ന് നടയടക്കും. രാത്രി ഒമ്പതിന് നടതുറന്ന് ശുദ്ധി ക്രിയക്ക് ശേഷം തായമ്പക, എഴുന്നള്ളിപ്പ്, വർണമഴ എന്നിവയും ഉണ്ടാകും. കാവടിയാഘോഷം തൃപ്രയാർ: വാഴക്കുളം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയാഘോഷത്തോടനുബന്ധിച്ച് കാവടിയാഘോഷം നടന്നു. രാവിലെ വിശേഷാൽ പൂജകൾ, ശീവേലി എന്നിവ നടന്നു. വൈകിട്ട് മൂന്നിന് പകൽ പൂരവും രാത്രി ഒമ്പതിന് വർണമഴ, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, കാവടിയാട്ടം എന്നിവയും നടത്തി. വലപ്പാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി തിരുനാൾ തൃപ്രയാർ: വലപ്പാട് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ തിരുനാൾ ആഘോഷം ആരംഭിച്ചു. ബുധനാഴ്ചയാണ് ആഘോഷമായ തിരുനാൾ. ചൊവ്വാഴ്ച രാവിലെ ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരുസ്വരൂപം ആശിർവദിക്കൽ എന്നിവ നടന്നു. വൈകുന്നേരം കുടുംബ കൂട്ടായ്മകളുടെ അമ്പ് എഴുന്നള്ളിപ്പുകൾ പള്ളിയിൽ സമാപിച്ചു. ബുധനാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് വൈദികരായ ജോമോൻ ഇമ്മട്ടി, പ്രിൻസ് പൂവ്വത്തിങ്കൽ, ജെയ്സൺ പുലിക്കോട്ടിൽ, പ്രിൻസ് ചിറയിൽ എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.