ചാലക്കുടി അമ്പുതിരുനാള്‍ കൊടിയേറ്റ് ഇന്ന്

ചാലക്കുടി: പ്രധാന മരിയന്‍ തീര്‍ഥാടന കേന്ദ്രമായ സ​െൻറ് മേരീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസി​െൻറ അമ്പുതിരുനാള്‍ ഫെബ്രുവരി രണ്ട് മുതൽ അഞ്ച് വരെയും എട്ടാമിടം 10,11 തീയതികളിലും നടക്കും. ബുധനാഴ്ച തിരുനാളിന് കൊടിയേറ്റും. രണ്ടിന് വെള്ളിയാഴ്ച ദിവ്യബലിക്ക് ശേഷം രൂപം എഴുന്നള്ളിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ നടക്കും. കുഴൂര്‍ നാരായണ മാരാര്‍ ഫൗണ്ടേഷ​െൻറ നേതൃത്വത്തില്‍ വനിതകളടക്കം 70 പേര്‍ അണിനിരക്കുന്ന പഞ്ചവാദ്യം അരങ്ങേറും. മൂന്നിന് രാവിലെ ദിവ്യബലിക്ക് ശേഷം യൂനിറ്റുകളുടെയും സമുദായങ്ങളുടെയും അമ്പ് എഴുന്നള്ളിപ്പ് നടക്കും. ഞായറാഴ്ചയാണ് തിരുനാള്‍ ദിവസം. രാവിലെ 10ന് ആഘോഷമായ തിരുനാള്‍ബലിക്ക് ഫാ.ഡേവിസ് പുലിക്കോട്ടില്‍ കാര്‍മികത്വം വഹിക്കും. ഫാ.ഡേവിസ് കണ്ണമ്പുഴ സന്ദേശം നല്‍കും. 1000 മുത്തുക്കുടകളും 100ല്‍പരം കുരിശുകളുമായി വിശ്വാസികള്‍ അണിനിരക്കുന്ന പ്രദക്ഷിണം വൈകീട്ട് നാലിന് ആരംഭിച്ച് ഏഴിന് ദേവാലയത്തില്‍ പ്രവേശിക്കും. തിങ്കളാഴ്ചയാണ് ടൗണ്‍ അമ്പ് അടക്കമുള്ള ഇടവകയിലെ കൂടുതല്‍ അമ്പുപ്രദക്ഷിണങ്ങള്‍ നടക്കുക. തിരുനാളിന് ഒരുക്കം പൂര്‍ത്തിയാക്കിയതായി വികാരി ഫാ. ജോസ് പാലാട്ടി, ജന. കണ്‍. വില്‍സന്‍ കല്ലന്‍, ആൻറണി മുണ്ടന്‍മാണി, ഷിജു മറ്റത്തില്‍, ജോഷി പുത്തിരിക്കല്‍, ടി.പി. മനോജ് എന്നിവര്‍ അറിയിച്ചു. സാംബവ മഹാസഭ അവകാശ പ്രഖ്യാപന സമ്മേളനം നാലിന് ചാലക്കുടി: സാംബവ മഹാസഭയുടെ നേതൃത്വത്തില്‍ ഡോ. സി.സി. പ്രസാദ് ജന്മശതാബ്ദി ആഘോഷവും അവകാശപ്രഖ്യാപന സമ്മേളനവും പ്രതിഭപുരസ്‌കാര സമര്‍പ്പണവും നാലിന് രാവിലെ ചാലക്കുടി മര്‍ച്ചൻറ്‌സ് ജൂബിലിഹാളില്‍ നടക്കും. പ്രതിഭ തെളിയിച്ച സാംബവ സമുദായ അംഗങ്ങള്‍ക്ക് സ്വീകരണവും പുരസ്‌കാരവും നല്‍കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍, ബി.ഡി. ദേവസി എം.എല്‍.എ, നഗരസഭ അംഗം ജയന്തി പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രസിഡൻറ് പി.കെ. ശങ്കര്‍ദാസ്, സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശേരി, പി.കെ. കോന്നിയൂര്‍ , ചന്ദ്രന്‍ പുതിയേടത്ത്, കെ.കെ. രാമകൃഷ്ണന്‍, പി.എസ്. ദിലീപ്കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.