മാമ്പൂ കൊഴിക്കല്ലെ കാറ്റേ...

കൊടകര: വീട്ടുമുറ്റങ്ങളിലും തൊടികളിലും മാമ്പഴക്കാലത്തി​െൻറ മധുര പ്രതീക്ഷയുമായി മേഖലയിൽ മാവെല്ലാം നിറഞ്ഞ് പൂത്തു. വേനൽച്ചൂടും രാത്രിക്കുളിരും ഇത്തവണ കൂടിയതോടെ ഒട്ടുമിക്ക മാവുകളും പൂവിട്ടിട്ടുണ്ട്. ഡിസംബറിലാണ് സാധാരണ മാവുകള്‍ പൂത്തുതുടങ്ങുന്നത്. എന്നാല്‍, ഇത്തവണ അല്‍പം വൈകി ജനുവരിയിലാണ് മാവുകള്‍ വ്യാപകമായി പൂത്തിട്ടുള്ളത്. വീട്ടുമുറ്റങ്ങളിലും തൊടികളിലും മാവുകള്‍ തോറും വര്‍ണക്കാഴ്ചയാണ് മാമ്പൂക്കള്‍. പൂങ്കുലകളില്‍ കണ്ണിമാങ്ങകള്‍ വിരിയുന്ന സമയത്ത് മഴക്കാറു നിറഞ്ഞ അന്തരീക്ഷമോ ശക്തമായ കാറ്റോ ഉണ്ടായില്ലെങ്കില്‍ ഇത്തവണ സമൃദ്ധമായ മാമ്പഴക്കാലം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.