കരിങ്ങോൾചിറ പാലത്തിനായുള്ള സമരം 30ദിവസം പിന്നിട്ടു

മാള: എട്ടുവർഷമായി നീളുന്ന കരിങ്ങോൾചിറ പാലം നിർമാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാരം 30 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാള ഫെറോന പള്ളി വികാരി. ഫാ. പയസ് ചിറപ്പണത്ത് സമരപ്പന്തൽ സന്ദർശിച്ചു. നാടി​െൻറ പൊതു ആവശ്യം പരിഗണിച്ച് സമര നേതൃനിരയിലേക്ക് എത്തിയ വനിതകളെ അദ്ദേഹം അഭിനന്ദിച്ചു. ഒരു മാസമായി തുടരുന്ന സമരം പരിഹരിക്കാത്ത അധികൃതരുടെ നിലപാടിൽ നിരാശയുണ്ട്. എങ്കിലും എല്ലാം നല്ല രീതിയിൽ അവസാനിക്കും എന്ന പ്രത്യാശയുണ്ടെന്നും ഫാ. പയസ് ചിറപ്പണത്ത് പറഞ്ഞു. സീന സുൽഫിക്കർ, ബീവി ഹംസ എന്നിവർ ചൊവ്വാഴ്ച നിരാഹാരമനുഷ്ഠിച്ചു. ബുധനാഴ്ചയും സ്ത്രീകൾ തന്നെ നിരാഹാരം തുടരും. 2011ൽ നിർമാണം തുടങ്ങി പൂർത്തിയാകാത്ത കരിങ്ങോൾചിറ പാലം നിർമാണം പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് വിവിധ കോണുകളിൽനിന്ന് പിന്തുണയുമായി സംഘടന പ്രവർത്തകർ എത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.