പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.കെ. സുശീലൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട്: കോൺഗ്രസ് അന്തിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി: കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഡി.സി.സി അംഗം സി.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഇ.ബി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സുബൈദ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ചേറ്റുവ: ഗാന്ധി ദർശന വേദി ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റി ഗാന്ധിജി അനുസ്മരണം നടത്തി. ജില്ല പ്രസിഡൻറ് അക്ബർ ചേറ്റുവ ഉദ്ഘാടനം ചെയ്തു. എ.എൻ. ആഷിക്ക് അധ്യക്ഷത വഹിച്ചു. അനുസ്മരണം അന്തിക്കാട്: മഹിളാസംഘത്തിെൻറയും, കർഷക തൊഴിലാളി പ്രസ്ഥാനത്തിെൻറയും മുതിർന്ന നേതാവും അന്തിക്കാട് സമരത്തിലെ ധീര രക്തസാക്ഷി സി.വി. കുട്ടെൻറ സഹധർമിണിയുമായ കെ.ആർ. സുഭദ്രയുടെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു. സി.പി.ഐ ദേശീയ എക്സി. അംഗം സി.എൻ. ജയദേവൻ എം.പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ചാഴൂർ ലോക്കൽ സെക്രട്ടറി പി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഷീല വിജയകുമാർ, കെ.എം. ജയദേവൻ, ഷീന പറയങ്ങാട്ടിൽ, കെ.കെ. ജോബി, കെ.കെ. രാജേന്ദ്രബാബു, കെ.കെ. സുബ്രഹ്മണ്യൻ, സുജ, സുജാത, കെ.എം. മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.