കലാകൈരളിയിലെ സൂര്യകാലടി െപരുമ...

തൃശൂർ: തേക്കിൽ തീർത്ത നാലുകെട്ട്. ഹോമകുണ്ഡം അണയാത്ത സൂര്യകാലടി മന. മീനച്ചിലാറി​െൻറ തീരത്തെ ഈ ഇല്ലത്തിന് നിരവധി ചരിത്രങ്ങളുണ്ട് പറയാൻ. സൂര്യനെ പ്രത്യക്ഷപ്പെടുത്തി മന്ത്രവാദ ഗ്രന്ഥം സ്വന്തമാക്കിയ മനയുടെ പാരമ്പര്യം കൊട്ടാരത്തിൽ ശങ്കുണ്ണി പറഞ്ഞുവെക്കുന്നുണ്ട്. ബ്രാഹ്മണരിൽ മന്ത്രവാദത്തിന് ചുമതലപ്പെടുത്തിയ ആറ് കുടുംബങ്ങളിൽ ഒന്നാണിത്. കലാകാരന്മാരുടെ പതിവു ദർശനകേന്ദ്രമാണ് ഇവിടത്തെ ക്ഷേത്രം. യേശുദാസ് അടക്കം നിരവധി പ്രമുഖർ എത്താറുണ്ട്. അങ്ങനെ കലയുമായുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാൻ മനയിൽനിന്നൊരു ഇളംതലമുറക്കാരിയുണ്ട് -ഉമഭാരതി. എട്ടുവർഷമായി നങ്ങ്യാർകൂത്ത് അഭ്യസിക്കുന്നുണ്ട്. ഹയർ സെക്കൻഡറി വിഭാഗം നങ്ങ്യാർകൂത്തിൽ എ ഗ്രേഡോടെയാണ് ഇൗ പ്ലസ്ടു വിദ്യാർഥിനിയുടെ വിജയം. മത്സരം കാണാൻ പിതാവ് ജയസൂര്യൻ ഭട്ടതിരിപ്പാടും മാതാവ് ശ്രീകല ഭട്ടതിരിപ്പാടും എത്തിയിരുന്നു. പൈങ്കുളം നാരായണ ചാക്യാരാണ് ഗുരു. സംസ്ഥാനതല മത്സരത്തിൽ ഇതു നാലാംവർഷം. എല്ലാ തവണയും എ ഗ്രേഡ് ഉണ്ട്. ഇക്കുറി തിരുവാതിരയിലും എ ഗ്രേഡുണ്ട്. അതുകൊണ്ടുതന്നെ വിജയത്തിന് ഇരട്ടിമധുരമാണ്. (ചിത്രം ash ഫോൾഡറിൽ) caption: നങ്ങ്യാർകൂത്ത് മത്സരത്തിൽ പങ്കെടുത്തശേഷം ഉമഭാരതി അച്ഛൻ ജയസൂര്യൻ ഭട്ടതിരിപ്പാടിനോടും അമ്മ ശ്രീകലയോടും സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.