തൃശൂർ: തുടർച്ചയായി അഞ്ചാം വർഷവും മൂന്ന് ഇനങ്ങളിലും എ ഗ്രേഡുമായി സഹല ഷാജി. തൃശൂർ താന്ന്യം പെരിങ്ങോട്ടുകര ജി.എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർഥിയായ സഹല അറബിക് പദ്യം, മാപ്പിളപ്പാട്ട്, ഉർദു ഗസൽ എന്നിവയിലാണ് എ ഗ്രേഡ് നേടിയത്. കഴിഞ്ഞ വർഷം മാപ്പിളപ്പാട്ടിൽ രണ്ടാംസ്ഥാനവും ലഭിച്ചിരുന്നു. ഖത്തറിൽ അറബിക് അധ്യാപകനായ പിതാവ് ഷാജിയാണ് അറബിക് പദ്യം പഠിപ്പിക്കുന്നത്. ഷഹനയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.