റോഡ് പുനർനിർമാണം അട്ടിമറിക്കരുത് ^സി.പി.ഐ

റോഡ് പുനർനിർമാണം അട്ടിമറിക്കരുത് -സി.പി.ഐ വടക്കേക്കാട്: പാറേമ്പാടം--ആറ്റുപുറം റോഡ് നിർമാണത്തിൽ അധികൃതർ അലംഭാവം കാട്ടുന്നതായി സി.പി.ഐ കൊച്ചനൂർ ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായ കാനകളും കലുങ്കുകളും പൊളിച്ചുപണിതും റോഡരികിലെ ൈകേയറ്റം ഒഴിപ്പിച്ച് വീതി കൂട്ടിയും ഗുണനിലവാരമുള്ള റോഡിന് വേണ്ടിയാണ് കേന്ദ്രാവിഷ്കൃത പദ്ധതിയിൽപ്പെടുത്തി 14 കി.മീ നീളം വരുന്ന റോഡിന് 13 കോടി രൂപ അനുവദിച്ചത്. നിബന്ധനകൾ പാലിച്ചാണ് തുടങ്ങിയതെങ്കിലും പകുതി ഘട്ടം പിന്നിട്ടതോടെ തിരക്കിട്ടാണ് പണി നടക്കുന്നത്. നിർമാണത്തിലെ കൃത്രിമം കാരണം വടുതല വട്ടംപാടത്തെ കാന രണ്ടു ദിവസം കൊണ്ട് തകർന്നു. വെള്ളക്കെട്ട് പതിവുള്ള കൊച്ചനൂരിൽ കാനയും കലുങ്കുകളും മതിയായ അളവിലല്ല പണിയുന്നത്. റോഡ് വികസനം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി. മണ്ഡലം സെക്രട്ടറി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. നിഖിൽദാസ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി വി.എം. മനോജ്, ഹനീഫ് കൊച്ചനൂർ, ബിജു കണ്ടമ്പുളളി, ടി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.