വടക്കേക്കാട്: വൈലത്തൂരിൽ പ്രവാസികളുടെ വീടുകളിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം ഒന്നരക്കാട്ടയിൽ മുസ്തഫയുടെ വീടിെൻറ ജനലിലാണ് ചതുരാകൃതിയിൽ കറുത്ത സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടത്. അർധരാത്രിയോടെ മുറ്റത്ത് കാൽപെരുമാറ്റം കേട്ട് വീട്ടുകാർ രഹസ്യമായി അയൽവാസികളെ അറിയിച്ചു. ആളുകൾ ഓടിയെത്തുന്നതിനിടെ രണ്ടുപേർ മതിൽ ചാടി രക്ഷപ്പെട്ടു. ഞായറാഴ്ച മേപ്പാട്ട് ഷാജിയുടെ വീട്ടിലും സമാന രീതിയിൽ സ്റ്റിക്കർ കണ്ടെത്തി. നാട്ടുകാർ അറിയിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപമുണ്ട്. പ്രദേശത്ത് നേരത്തെ ആളില്ലാത്ത വീടുകളിൽ മോഷണം നടന്നിരുന്നു. അധിക വീടുകളിലും പുരുഷന്മാർ വിദേശത്തായതിനാൽ സ്ത്രീകളുെടയും കുട്ടികളുെടയും സുരക്ഷക്ക് പൊലീസ് നടപടി വേണമെന്ന് കെ.എം.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം നൗഷാദ് വൈലത്തൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.