തൃശൂർ: നിഹാരിക... ഈ പേരിനെ കലാസ്വാദകർ മലാലയെന്നും വിശേഷിപ്പിക്കാറുണ്ട്. അക്ഷരം ആയുധമാക്കിയ മലാല യൂസുഫ്സായിയെ ഏകപാത്ര നാടകത്തിലൂടെ അവിസ്മരണീയമാക്കിയതിലൂടെയാണ് നിഹാരികയെ തേടി ഈ അംഗീകാരമെത്തിയത്. എച്ച്.എസ് വിഭാഗം നങ്ങ്യാർകൂത്ത് വേദിയിൽ ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയുടെ പ്രകടനം ഇരുകൈ നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ നായികവേഷം ചെയ്യുന്നതിനിടെയാണ് ഈ മിടുക്കി കലോത്സവത്തിലെത്തിയത്. പേടിത്തൊണ്ടന്‍, ലിവിങ് ടു ഗെദര്‍, മൈ ബിഗ് ഫാദര്‍, മഴവില്ലിനക്കരെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ വേദികളിൽ നിറഞ്ഞാടിയിട്ടുള്ള നിഹാരിക രാഷ്ട്രപതിയുടെ ബാലശ്രീ അവാര്‍ഡ് ഉള്‍പ്പെടെ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നങ്ങ്യാർകൂത്തിലും ഓട്ടൻതുള്ളലിലുമാണ് ഇത്തവണ ചുവടുെവച്ചത്. പുന്നോല്‍ സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ ടി.ടി. മോഹനെൻറയും ഷൈനിയുടെയും മകളാണ്. 2016ല്‍ മത്സരിച്ചയിനങ്ങളിലെല്ലാം ഒന്നാംസ്ഥാനം നേടിയായിരുന്നു നിഹാരിക മടങ്ങിയത്. അടുത്ത മാർച്ചിലാണ് 'ചാലക്കുടിക്കാരൻ ചങ്ങാതി' സിനിമ പ്രദർശനത്തിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.