വടക്കാഞ്ചേരി: നഗരസഭയുടെ കുമ്പളങ്ങാെട്ട പാഴ്വസ്തു സംസ്കരണ കേന്ദ്രത്തിെൻറ ചുറ്റുമതിൽ കമനീയ ചിത്രങ്ങൾ കൊണ്ട് വർണാഭമാക്കി. പാഴ്വസ്തു സംസ്കരണ കേന്ദ്രം ഉൾപ്പെടുന്ന എഴേക്കറോളം വിസ്തൃതിയുള്ള സമുച്ചയത്തിെൻറ ചുറ്റുമതിലിലാണ് ആവിഷ്കാരങ്ങൾക്ക് വേദിയായത്. മാലിന്യത്തിനെതിരായ പോരാട്ടമാണ് ചിത്രങ്ങളുടെ പ്രമേയം. കേരള ലളിതകല അക്കാദമി, നഗരസഭ, നിറച്ചാർത്ത് കലാസമിതി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രകാരൻ കൂടിയായ ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യൻ ചന്ദ്രൻ ചിത്രരചനക്ക് തുടക്കമിട്ടു. നിറച്ചാർത്ത് കല -സാംസ്കാരിക സമിതിയിലെ കലാകാരന്മാരും വിദ്യാർഥികളും നാട്ടുകാരും പങ്കാളികളായി. ലളിതകല അക്കാദമിയുടെ ഫെലോഷിപ്പിനർഹനായ വിജയകുമാർ മേനോനെ നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് പൊന്നാടയണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.