പുന്നയൂർ: ദേശീയപാതക്കരികെ പുല്ലിൽനിന്ന് തീ പടർന്ന് വൻമരത്തിന് തീപിടിച്ചു. അകലാട് മൂന്നയിനി സെൻററിലെ കൂറ്റൻ അയിനി മരക്കൊമ്പുകളിലേക്കാണ് തീപടർന്നത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. സമീപത്തെ പുൽക്കാടിൽ നിന്നാണ് തീ പടർന്നത്. രാവിലെ കിഴക്കൻ കാറ്റ് ആഞ്ഞു വീശിയതോടെ മരത്തിൽ പറ്റിപ്പിടിച്ച ഉണങ്ങിയ പായൽ വഴിയാണ് തീ മുകളിലെത്തിയത്. ഉടനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കേക്കാട് പൊലീസും ഗുരുവായൂരിൽനിന്ന് അഗ്നിശമന സേനയും പാഞ്ഞെത്തി. അഗ്നിശമന സേന അരമണിക്കൂർ പരിശ്രമിച്ചണ് തീയണച്ചത്. ലീഡിങ് ഫയർമാൻ ജി.സി. സജീന്ദ്രെൻറ നേതൃത്വത്തിൽ എം. ബിനോജ്, എ. മൻസൂർ, എ. അനീഷ്, ആർ. റജികുമാർ എന്നിവരാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.