തൃശൂർ: ക്ഷേത്രമതിലിനകത്ത് വഴിപാടിനമായി മാത്രം ഒതുങ്ങിക്കഴിയുന്ന കൃഷ്ണനാട്ടത്തിന് കൂടുതൽ പുറംവേദികൾ കണ്ടെത്തണമെന്ന് . കൃഷ്ണനാട്ടത്തെ ജനകീയവത്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യൻ ഫോക്ലോർ സൊസൈറ്റി ദക്ഷിണ മേഖല കോഓഡിനേറ്റർ ഡോ. വി.എൻ. ശർമ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പ്രഫ. കെ.ബി. ഭവദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എൻ. കൃഷ്ണദാസ്, എൻ. സുദേവൻപിള്ള, ഇ.ടി. മുഹമ്മദലി, പി. വിഷ്ണു നമ്പൂതിരിപ്പാട്, മനു മേനോൻ, ശങ്കർ ജി. വർമ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഉണ്ണികൃഷ്ണൻ കൂടോത്ത് (പ്രസി.), പ്രഫ. ജോസഫ് ജോൺ, ഡോ. ഇന്ദുചൂഢൻ (വൈസ് പ്രസി.), ഡോ. എം. വിഷ്ണുപ്രസാദ് (സെക്ര.), ടി.എൻ. സുഭാഷ്, ടി.കെ. ശക്തിധരൻ (ജോ. സെക്ര.), ഡോ. പി. ഹേമന്ത്കുമാർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.