ലോകസഞ്ചാര ഭൂപടത്തിൽ അതിരപ്പിള്ളിയും

തൃശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തി​െൻറ മനോഹാരിത ലോക സഞ്ചാര ഭൂപടത്തിൽ ഇടം നേടി. വിനോദ സഞ്ചാര വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം തയാറാക്കുന്ന ഹ്രസ്വ ചിത്രങ്ങളിലും വീഡിയോകളിലുമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥാനം പിടിച്ചത്. കുമരകത്തെയും ആലപ്പുഴയിലെയും കായലുകൾ, ആലപ്പുഴ ലൈറ്റ് ഹൗസ്, പാതിരാമണൽ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ചെറായി ബീച്ച്, വൈപ്പിൻ ലൈറ്റ് ഹൗസ്, പാലക്കാട് കോട്ട, ബേക്കൽ കോട്ട, കാപ്പാട് ബീച്ച്, കോവളം ബീച്ച് എന്നിങ്ങനെ 50 സ്ഥലങ്ങളാണ് പട്ടികയിൽ ഇടംനേടിയത്. ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലെ ചില റിസോർട്ടുകളും ആരാധനാലയങ്ങളും പട്ടികയിലുണ്ട്. രാജ്യാന്തര ചാനലുകളിൽ പരസ്യരൂപത്തിലും വിനോദസഞ്ചാര മേളകളിൽ പ്രമോഷനൽ വീഡിയോയായും ഇത് അവതരിപ്പിക്കും. നിശ്ചല ചിത്രങ്ങൾ ബ്രോഷറുകളിൽ അച്ചടിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.