സാമുദായിക സംവരണം അട്ടിമറിക്കരുത് ^ഡി.ഇ.പി.എ ജില്ല സമ്മേളനം

സാമുദായിക സംവരണം അട്ടിമറിക്കരുത് -ഡി.ഇ.പി.എ ജില്ല സമ്മേളനം തൃശൂർ: സാമുദായിക സംവരണം അട്ടിമറിക്കും വിധം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ദലിത് എംേപ്ലായീസ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി മണികണ്ഠൻ കാട്ടാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം.എ. ലാലു പതാക ഉയർത്തി. പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് ആർ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. കണ്ഠൻ, പി.വി. അയ്യപ്പൻ, കലാകാരന്മാരായ ഐ.കെ. കുഞ്ഞുണ്ണി, ശിവൻ കാരാഞ്ചിറ, ഐ.കെ. മോഹനൻ, അധ്യാപക പുരസ്കാരം നേടിയ എ.എസ്. രാജു എന്നിവരെ ആദരിച്ചു. പി.സി. മണികണ്ഠൻ, പി.ആർ. അജിത്കുമാർ, എം.എ. ലക്ഷ്മണൻ, പി.പി. വേലായുധൻ, കെ.കെ. കുമാരൻ, പി.ബി. ശശിധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.വി. ഉഷ (പ്രസി.), പി.കെ. കൃഷ്ണൻകുട്ടി (വൈസ് പ്രസി.), കെ.കെ. കുമാരൻ (സെക്ര.), എ.കെ. സുലോചന (ജോ. സെക്ര.), ഐ.ടി. അരുണൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.