നെല്ല് സംഭരണം: ഹാൻഡ്​ലിങ് ചാർജ്​ വർധിപ്പിക്കണം ^കർഷക സംഘം

നെല്ല് സംഭരണം: ഹാൻഡ്ലിങ് ചാർജ് വർധിപ്പിക്കണം -കർഷക സംഘം തൃശൂർ: ജില്ലയിൽ കൊയ്ത്ത് ആരംഭിച്ച സാഹചര്യത്തിൽ നെല്ല് ചാക്കിൽ നിറച്ച് ലോറിയിൽ എത്തിക്കുന്നതിന് സർക്കാർ നൽകുന്ന ഹാൻഡ്ലിങ് ചാർജ് കാലാനുസൃതമായി വർധിപ്പിക്കണമെന്ന് കേരള കർഷക സംഘം ആവശ്യപ്പെട്ടു. ക്വിൻറലിന് 12 രൂപയാണ് നിലവിൽ നൽകുന്നത്. ഇത് തീരെ അപര്യാപ്തമാണ്. പല പാടശേഖരങ്ങളിലും മില്ലുകാരുമായി ചർച്ച നടത്തി കൂടുതൽ സംഖ്യ മുൻകാലങ്ങളിൽ നൽകാറുണ്ടായിരുന്നു. ഇപ്പോൾ മില്ലുകാർ വർധിപ്പിച്ച് നൽകാൻ തയാറല്ല. സർക്കാർ നൽകുന്നതിനേക്കാൾ ഇരട്ടിയിലധികം തുക കർഷകർക്ക് ചെലവ് വരുമെന്ന് കർഷകസംഘം ജില്ല പ്രസിഡൻറ് മുരളി പെരുെനല്ലി എം.എൽ.എ, സെക്രട്ടറി പി.കെ. ഡേവീസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.