കലോത്സവം: നടനും നടിക്കും 'അഭിനയ പ്രതിഭ' അവാര്‍ഡ് സമ്മാനിച്ചു

തൃശൂര്‍: കേരള സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം നാടക മത്സരത്തിലെ മികച്ച നടനും നടിക്കും ബിന്നി ഇമ്മട്ടി ഫിലിംസ്, എസ്.ഡബ്ല്യു.എ.ടി, തൃശൂര്‍ പ്രസ് ക്ലബ് എന്നിവയുമായി സഹകരിച്ച് പാര്‍ട്ട്- ഒ.എന്‍.എ ഫിലിംസ് ഏർപ്പെടുത്തിയ ഭരത് പി.ജെ. ആൻറണി അഭിനയ പ്രതിഭ അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിച്ചു. മികച്ച നടന്‍ വി. അഷിന്‍ (മേമുണ്ട ഹയര്‍ സെക്കൻഡറി സ്കൂള്‍, കോഴിക്കോട്) മികച്ച നടി നാദിയ കെ. അഷറഫ് (സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കൻഡറി സ്കൂള്‍, തൃശൂര്‍) എന്നിവര്‍ക്ക് സംഗീത സംവിധായകന്‍ വിദ്യാധരനും നടൻ ജയരാജ് വാര്യരും അവാർഡ് നൽകി. പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരൻ, ചാക്കോ ഡി-. അന്തിക്കാട്, ബിന്നി ഇമ്മട്ടി, കെ.ആര്‍. അജിത്ബാബു, നാടക സംവിധായകരായ ബിച്ചൂസ് ചിലങ്ക, മോഹനന്‍, റഫീഖ് മംഗലശേരി, രാജീവ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.