ഗവ. എൻജിനീയറിങ് കോളജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി

തൃശൂർ: ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ ഏറ്റുമുട്ടി. മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം മടങ്ങി. ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്ന് വിയ്യൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സീനിയർ, ജൂനിയർ വിദ്യാർഥികൾ തമ്മിലെ തർക്കമാണ് സംഘട്ടനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.