പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ ജീവനക്കാരുടെ ധർണ

തൃശൂർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പെൻഷൻ പ്രായം 60 വയസ്സായി ഉയർത്തി ഏകീകരിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അധ്യാപക സർവിസ് സംഘടന സമരസമിതി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയംഗം സി.ജെ. ജിജു, ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എ. ശിവൻ, കെ.ജി.ഒ.എഫ് സംസ്ഥാന ട്രഷറർ ഡോ. വി.എം. ഹാരിസ്, കെ.എ.യു.ഇ.എഫ് മധ്യമേഖല സെക്രട്ടറി വി.ഒ. ജോയി, ജോയൻറ് കൗൺസിൽ ജില്ല പ്രസിഡൻറ് പി.കെ. ശ്രീരാജ്കുമാർ, സെക്രട്ടറി എം.യു. കബീർ, കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി ഡോ.കെ. വിവേക് എന്നിവർ സംസാരിച്ചു. ടി.എസ്. സുരേഷ്, വി.വി. ഹാപ്പി, കെ.ആർ. പൃഥ്വിരാജ്, ആർ. ഹരീഷ്കുമാർ, പി.കെ. അബ്ദുൽമനാഫ്, ഡോ. കെ.ആർ. അജയ്, ഡോ. എം.കെ. പ്രദീപ്കുമാർ, ഡോ. എൻ. ഉഷാറാണി, പി. സുരേഷ്ബാബു, വി.വി. പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.