കെ.പി.എസ്​.ടി.എ പ്രതിഷേധ ജ്വാല ഇന്ന്​

തൃശൂർ: പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ െചാവ്വാഴ്ച തൃശൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. ൈവകീട്ട് അഞ്ചിന് കോർപറേഷൻ ഒാഫിസിന് മുന്നിലാണ് പരിപാടി. 2016ൽ അധ്യാപകർക്ക് തടഞ്ഞുവെച്ച ആറുമാസത്തെ ശമ്പളം വിതരണം ചെയ്ത് സർവിസ് അംഗീകരിച്ച് ഇൻക്രിമ​െൻറ് അനുവദിക്കുക, സർക്കാർ, എയ്ഡഡ് അധ്യാപകരുടെ അകാരണ സ്ഥലംമാറ്റവും സസ്പെൻഷനും പിൻവലിക്കുക, തസ്തിക നിർണയം പൂർത്തിയാക്കുക, സമാന്തര വിദ്യാഭ്യാസ പരിപാടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഇക്കാര്യങ്ങൾ ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് പല തവണ നിവേദനം നൽകിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് സമരമെന്ന് ജനറൽ സെക്രട്ടറി ടി.എസ്. സലിം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.