കൊടുങ്ങല്ലൂർ: അക്ഷയ കേന്ദ്രങ്ങളിൽ സേവനങ്ങൾക്ക് അമിത ഫീസ് വാങ്ങുന്നതായും ഇതിന് രസീത് നൽകുന്നില്ലെന്നുമുള്ള പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കുവാൻ കൊടുങ്ങല്ലൂർ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. മുസ്രിസ് പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് നിർമാണം എത്രയും പൂർത്തിയാക്കുവാൻ മുനിസിപ്പൽ എൻജിനീയറോട് ആവശ്യപ്പെട്ടു. പാർക്കിങ് നിരോധിച്ച പാലസ് റോഡിൽ ബസുകൾ ഇപ്പോഴും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്യുന്നതായും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാനും യോഗം പൊലീസിന് നിർദേശം നൽകി. പരിഹാരമുണ്ടായില്ലെങ്കിൽ മേലധികാരികളെ സമീപിക്കാനും യോഗം തീരുമാനിച്ചു. താലപ്പൊലി മഹോത്സവത്തിെൻറ ഭാഗമായി ഹോട്ടലുകളും മറ്റു ഭക്ഷണ വിൽപന കേന്ദ്രങ്ങളും പരിശോധിക്കാൻ താലൂക്ക് സപ്ലൈ ഒാഫിസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കും. ആധാർ ഇല്ലാത്തതിെൻറ പേരിൽ ഗാർഹിക പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യാത്ത സാഹചര്യം ഉണ്ടാകരുതെന്ന് യോഗം ആവശ്യപ്പെട്ടു. കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ജെസി സേവ്യർ, പഞ്ചായത്ത് പ്രസിഡൻറുമാരായ ഇ.കെ. മല്ലിക, ടി.എം. രാധാകൃഷ്ണൻ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.