ഇരിങ്ങാലക്കുട: ജപ്പാൻ ഫൗണ്ടേഷനും ട്രിവി ആർട് കൺസേൺസും ചേർന്ന് ഇന്നർസ്പേസ് ലിറ്റിൽ തിയറ്ററിെൻറ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ശിൽപശാല സമാപിച്ചു. ജാപ്പനീസ് ബൂട്ടോ കലാകാരിയായ യൂകോ കസേകിയാണ് ത്രിദിന ബൂട്ടോ ശിൽപശാലക്ക് നേതൃത്വം നൽകിയത്. പി.കെ. ഭരതൻ, രേണു രാമനാഥ് എന്നിവർ ശിൽപശാലയിലെ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശിൽപശാല കോ-ഓഡിനേറ്റർ അർജുൻ ആയില്ലത്തും ചടങ്ങിൽ പങ്കെടുത്തു. ബർലിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജാപ്പനീസ് കലാകാരിയാണ് യൂകോ കസേകി. രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ ജപ്പാനിൽ ഉടലെടുത്ത സമകാലീന ഡാൻസ് തിയറ്റർ രൂപമാണ് ബൂട്ടോ. യൂകോ കസേകിയുടെ ആദ്യ കേരള സന്ദർശനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.