കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലോര രാവിൽ ചൊവ്വാഴ്ച ബാവുൽ സംഗീതോത്സവം നടക്കും. ആംഫി തിയറ്ററിലാണ് ബാവുൽ ഗായകർ പാടുന്നത്. കൊൽക്കട്ടയിൽനിന്നാണ് ഒമ്പതംഗ ഗായക സംഘം എത്തുന്നത്. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ബാവുൽ ഗായകരുടെ വരവ്. വൈകീട്ട് ആറിന് ആരംഭിക്കുന്ന സംഗീതോത്സവം വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.സി. വിപിൻ ചന്ദ്രൻ ഫിലിം സൊസൈറ്റിയുടെ വിദ്യാർഥി മെമ്പർഷിപ് വിതരണോദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സുനിൽ പി.ഇളയിടം, നൗഷാദ് (മുസ്രിസ്) തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.