വ്യാജ അപ്പീൽ: ബാലാവകാശ കമീഷൻ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കെന്ന് സൂചന

തൃശൂർ: കലോത്സവത്തിൽ എത്തിയ വ്യാജ അപ്പീലുകൾക്ക് പിന്നിൽ ബാലാവകാശ കമീഷനിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കെന്ന് സൂചന. ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇക്കാര്യം നടന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പി​െൻറ വിലയിരുത്തൽ. 2015ൽ കോഴിക്കോട് നടന്ന േകരള സ്കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുകൾ കണ്ടെത്തിയത് പൊതുവിദ്യാഭ്യാസ വകുപ്പ് ബാലാവകാശ കമീഷ​െൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാര്യം വകുപ്പ് സർക്കാറിെന അറിയിച്ചിട്ടുണ്ട്. കലോത്സവത്തെ സുതാര്യമാക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന ഇതി​െൻറ ഭാഗം കൂടിയാണ്. കഴിഞ്ഞവർഷം കണ്ണൂരിലും വ്യാജ അപ്പീലുകൾ എത്തിയിരുന്നു. ഇക്കുറി മാധ്യമങ്ങൾ ഇടപെട്ടതോടെ ബാലാവകാശ കമീഷൻ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. വ്യാജ അപ്പീലുണ്ടാക്കാൻ സഹായിച്ചെന്ന് സംശയിക്കുന്ന ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ കർശന നിരീക്ഷണത്തിലാണ്. ബാലാവകാശ കമീഷൻ ഉദ്യോഗസഥർക്കൊപ്പം വിദ്യാഭ്യാസ വകുപ്പിലെ ചിലർക്കും ഇതിൽ പങ്കുണ്ടെന്ന് സംശയം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.