മാള: പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിൽ ഡോക്ടറുടെ സ്ഥിരം സേവനമില്ലാത്തത് ദുരിതമാകുന്നു. 2017ൽ അഞ്ചിലേറെ ഡോക്ടർമാരാണ് ചികിത്സകേന്ദ്രത്തിൽ എത്തിയത്. താൽക്കാലിക നിയമനമായതിനാൽ ചാർജെടുത്ത് മാസങ്ങൾക്കകം ഇവർ സ്ഥലം മാറിപ്പോയി. തുടർചികിത്സ ആവശ്യമായ രോഗികൾക്ക് ഇത് ദുരിതമായി. ഒരു ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് കഴിച്ച ശേഷം വീണ്ടും രോഗ വിവരം പറയുന്നതിനായി എത്തുമ്പോൾ മറ്റൊരു ഡോക്ടറെ കണ്ട് ചികിത്സിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് രോഗികൾ പറഞ്ഞു. മാള പഞ്ചായത്തിലെ ഏക ഹോമിയോ ഡിസ്പെൻസറിയാണിത്. നൂറുകണക്കിന് രോഗികൾക്കാണ് ഇവിടെ ദിനേന ചികിത്സ നൽകുന്നത്. നാട്ടുകാർക്ക് ഉപകാരപ്പെടുന്നതിനായി മാള ഹോമിയോ ഡിസ്പെൻസറിയിൽ ഉടൻ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൗൾട്രി ഫാമിൽ കോഴിക്കുഞ്ഞ് വിതരണം മാള: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷെൻറ കീഴിലുള്ള കുഴൂര്‍ ഫാമില്‍ ഒരുദിവസം പ്രായമുള്ള ഗ്രാമപ്രിയ, ഗ്രാമശ്രീ ഇനങ്ങളില്‍പെട്ട കോഴിക്കുഞ്ഞുങ്ങളെ ചൊവ്വാഴ്ച മുതൽ വിൽക്കുമെന്ന് ഫാം മാനേജര്‍ അറിയിച്ചു. ഫോൺ: 9495000919.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.