കുട്ടികൾക്ക് സൗജന്യ ഹൃദയപരിശോധന ക്യാമ്പ്

ഇരിങ്ങാലക്കുട: രൂപത റൂബി ജൂബിലിയുടെ ഭാഗമായി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് നാല്് വരെ കുട്ടികൾക്കായി സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് നടത്തും. ആസ്്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കും. ഒരുവയസ്സ് മുതല്‍ 18 വരെയുള്ള കുട്ടികളുടെ ഹ്യദയസംബന്ധമായ എല്ലാ അസുഖങ്ങളും പരിശോധിക്കും. ഇ.സി.ജി, എക്കോ ടെസറ്റ് തുടങ്ങിയ പരിശോധനകള്‍ നടത്തും. ശസ്ത്രക്രിയ ആവശ്യമായവർക്ക് അതിനുള്ള സജീകരണങ്ങൾ ഒരുക്കി കൊടുക്കും. ഹൃദയത്തിലെ ദ്വാരം, വാൽവിലെ ദ്വാരം തുടങ്ങിയവര്‍ക്ക് കൊച്ചി ആസ്്റ്റര്‍ മെഡിസിറ്റിയില്‍െവച്ച് സര്‍ക്കാറി​െൻറ ആര്‍.ബി.എസ്.കെ. ഹൃദയ പ്രോജക്ടിലൂടെ സൗജന്യശസ്ത്രക്രിയ നടത്തി കൊടുക്കും. പത്തിനകം ഇരിങ്ങാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഫിസിലോ, 0480-2834144, 0480-2626990 എന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഫാ.വര്‍ഗീസ്‌ കോന്തുരുത്തി അറിയിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം രൂപം നല്‍കിയ ലിറ്റില്‍ ഹാര്‍ട്ട്പദ്ധതിയിലൂടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.