എറവ്: സെൻറ് തെരേസാസ് കപ്പൽപള്ളി തിരുനാളിന് എറവ് മഹാവിഷ്ണു ക്ഷേത്രത്തിെൻറ പഞ്ചാരിമേളം. ക്ഷേത്രത്തിലെ അരങ്ങേറ്റത്തിന് ശേഷം തട്ടകത്തിലെ മേളകലാകാരന്മാരാണ് തിരുനാളിൽ പഞ്ചാരിമേളത്തിെൻറ അഞ്ച് അക്ഷരകാലങ്ങൾ കൊട്ടി തിമർത്തത്. കഴിഞ്ഞ വിദ്യാരംഭ ദിനത്തിലാണ് എറവ് മഹാവിഷ്ണു ക്ഷേത്രം അനുഷ്ഠാന കലാപീഠത്തിെൻറ നേതൃത്വത്തിൽ അരങ്ങേറ്റം കുറിച്ചത്. തിരുനാളിെൻറ ഭാഗമായി തിങ്കളാഴ്ച പൂർവിക സ്മരണ ആചരിച്ചു. ഇടവകയിലെ മരിച്ച് പോയവർക്ക് വേണ്ടി േറാസാപൂക്കൾ അർപ്പിച്ചു. ഫാ. വിൽസൻ കണ്ണനാക്കാൽ മുഖ്യകാർമികത്വം വഹിച്ചു. ജൈവ പച്ചക്കറി വിളവെടുപ്പ് പഴുവിൽ: ചാഴൂർ പഞ്ചായത്ത് 17ാം വാർഡിൽ കടവിൽ റെജീന ഉമ്മർ പാട്ടത്തിനെടുത്ത ഒരേക്കറിൽ വിളയിച്ച ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്തംഗം ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സുജ പുഷ്കരൻ, രാമചന്ദ്രൻ, കൃഷി ഓഫിസർ മിനി, എൻ.ജി. ജയരാജ്, പി.കെ. പ്രജാനന്ദൻ, ഉല്ലാസ് കണ്ണോളി, ഉഷ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. മത്തൻ, വെള്ളരി, കുമ്പളം, ചീര, കുക്കുംബർ, പയർ, കപ്പലണ്ടി, വെളുത്തുള്ളി, വഴുതന, വെണ്ട, തക്കാളി, പൊതീന, ചോളം, പച്ചമുളക്, കോളിഫ്ലവർ, കാബേജ് തുടങ്ങി എല്ലാവിധ പച്ചക്കറികളും തോട്ടത്തിൽ വിളയിച്ചിട്ടുണ്ട്. വിളവെടുത്തവ തോട്ടത്തിൽ തന്നെ വിറ്റഴിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.