തൃശൂർ: കേരള സ്കൂൾ കലോത്സവത്തിൽ ബാലാവകാശ കമീഷെൻറ പേരിൽ വ്യാജ അപ്പീൽ ഇറക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് അന്വേഷണച്ചുമതല നൽകി ഡി.ജി.പി ഉത്തരവിട്ടു. നാലു ജില്ലകളിൽനിന്ന് പത്തു വ്യാജ അപ്പീലാണ് ലോവർ അപ്പീൽ കമ്മിറ്റിക്ക് മുമ്പാകെ എത്തിയത്. വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതോടെ സംസ്ഥാന ബാലാവകാശ കമീഷൻ നൽകിയ പരാതിയിലാണ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം. അന്വേഷണത്തിന് ഐ.ജി എസ്. ശ്രീജിത്തിനെ ഡി.ജി.പി ലോക്നാഥ് ബെഹ്റ ചുമതലപ്പെടുത്തുകയായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ അനുമതി തേടി 172 അപ്പീലുകളാണ് ബാലാവകാശ കമീഷന് ലഭിച്ചത്. പരിശോധനകൾക്കുശേഷം 12 അപ്പീലുകൾക്ക് മാത്രമാണ് കമീഷൻ അനുമതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എ.ഡി.പി.ഐ ജെസി ജോസഫ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതിനിടെ തിങ്കളാഴ്ച ബാലാവകാശ കമീഷനിൽനിന്ന് എത്തിയ അപ്പീൽ പരിശോധിച്ചതിൽ യഥാർഥമാണെന്ന് കണ്ടെത്തി അനുമതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.