ജലസേചന കനാലുകൾ മാലിന്യം തള്ളൽ കേന്ദ്രമാകുന്നു ^താലൂക്ക് വികസന സമിതി

ജലസേചന കനാലുകൾ മാലിന്യം തള്ളൽ കേന്ദ്രമാകുന്നു -താലൂക്ക് വികസന സമിതി ചാലക്കുടി: ജലസേചന കനാലുകളില്‍ മാലിന്യം തള്ളൽ വ്യാപകമാകുന്നു. ഇതുസംബന്ധിച്ച് ചാലക്കുടി താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം ഉയർന്നു. കനാലുകള്‍ മാലിന്യമുക്തമാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ശൗചാലയമാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും കനാലുകളില്‍ തള്ളുന്ന അവസ്ഥ പരിതാപകരമാണ്. കാടുപിടിച്ചു കിടക്കുന്ന കനാലുകള്‍ പലയിടത്തും വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. മാലിന്യം തള്ളുന്ന പ്രവണത കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. സമീപത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുത്തുന്നതായും യോഗം വിലയിരുത്തി. ആവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയും പ്രാദേശിക ജാഗ്രതസമിതികള്‍ രൂപവത്കരിച്ചും ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. താലൂക്ക് ആശുപത്രിയില്‍ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് കണ്‍സള്‍ട്ടൻറ് തസ്തിക എത്രയും വേഗം അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവില്‍ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സൾട്ടൻറ് തസ്തിക മാത്രമാണുള്ളത്. റേഷന്‍ മുന്‍ഗണനക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്ന നടപടി പൂര്‍ത്തീകരിച്ച് ഫെബ്രുവരി 15ന് ശേഷം മാത്രമേ പുതുതായി പേരുചേര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം സജ്ജമാകൂവെന്നും യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വര്‍ഗീസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ മോളി ചിറയത്ത് സംസാരിച്ചു. വനിത കണ്‍വെന്‍ഷന്‍ ചാലക്കുടി: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയ‍​െൻറ ചാലക്കുടി ബ്ലോക്ക് വനിത കണ്‍വെന്‍ഷന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എ.ടി. സെലീന അധ്യക്ഷത വഹിച്ചു. ജില്ല വനിത കണ്‍വീനര്‍ വി.കെ. ഹാരിഫാബി മുഖ്യപ്രഭാഷണം നടത്തി. എം. തുളസി, എന്‍.എസ്. മൈത്രിയമ്മ, ടി.ആര്‍. സൈരന്ധ്രി, ദേവയാനി, യു.കെ. പ്രഭാകരന്‍, എം.എ. നാരായണന്‍, എം.പി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.