അപര​െൻറ പേരിൽ നാലുചക്ര വാഹനം: റേഷൻ ആനുകൂല്യം നഷ്​ടപ്പെട്ടവരിൽ നിന്ന് പണം ഈടാക്കി മോട്ടോർ വാഹന വകുപ്പ്

ചാവക്കാട്: നാലുചക്രവാഹനത്തി​െൻറ പേരിൽ റേഷൻ ആനുകൂല്യം നഷ്ടപ്പെട്ടവർ നിരവധി. വാഹനത്തി​െൻറ യഥാർഥ ഉടമയുടെ വിശാദാംശം അറിയാൻ രേഖ ആവശ്യപ്പെട്ടവരിൽ നിന്ന് മോട്ടോർ വെഹിക്കിൾ കാര്യാലയം പണം ഇടാക്കുന്നതിൽ പ്രതിഷേധം. ചാവക്കാട് താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിൽ അപര​െൻറ നാലുചക്ര വാഹനത്തി​െൻറ പേരിൽ റേഷൻ കാർഡ് മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയത് കാരണം ആനുകൂല്യം നിഷേധിക്കപ്പെട്ടവരിലേറേയും സ്വന്തമായി വീടില്ലാത്തവരും പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരുമാണ്. ദിവസം 500 രൂപ പോലും വരുമാനമില്ലാത്ത ഇവരുടെ റേഷൻ കാർഡ് മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കാരണം സർക്കാർ ഉദ്യോഗസ്ഥരുടെ അലംഭാവമായിട്ടും ആവശ്യമായ രേഖക്കായി സ്വന്തം കീശയിൽ നിന്നാണ് പണം നൽകേണ്ടി വരുന്നത്. സ്വന്തം പേരിൽ വാഹനമില്ലെന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ ആർ.ടി.ഒ ഓഫിസിൽ ചെന്നാൽ 200 രൂപ ഫീസും യാത്രാ െചലവും വഹിക്കണം. ഈ സർട്ടിഫിക്കറ്റ് സിവിൽ സപ്ലൈസ് ഓഫിസിൽ ഹാജരാക്കിയാലേ മുൻഗണന പട്ടികയിൽ ഇടം ലഭിക്കൂ. സാധാരണക്കാരായ പലരും അറിവില്ലായ്മ കൊണ്ടോ മറ്റോ അതിനു മുതിരാത്തതിനാൽ അർഹതയുണ്ടായിട്ടും ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഗുരുവായൂർ സ്വദേശി കറുപ്പം വീട്ടിൽ നൗഷാദ് ഉൾെപ്പടെ നിരവധി പേരാണ് ആർ.ടി ഓഫിസിലെത്തി രേഖക്ക് പണം നൽകിയത്. തിരുവത്ര പുറമ്പോക്കിൽ താമസിക്കുന്നവർക്കും ഇത്തരത്തിൽ അനുഭവമുണ്ടെന്ന് നഗരസഭാ കൺസിലറും കോൺഗ്രസ് നേതാവുമായ പി.എം. നാസർ പറഞ്ഞു. സർക്കാർ ഉത്തരവനുസരിച്ച് ആർ.ടി.ഒയിൽ നിന്ന് നൽകുന്ന പേരും വിലാസവും മാത്രമാണ് സിവിൽ സപ്ലൈസ് ഓഫിസിൽ ലഭിക്കുന്നതെന്നും ഇത് അവലംബിച്ചാണ് നാലുചക്ര വാഹനമുള്ളവർ അനർഹരാക്കപ്പെടുന്നതെന്നും കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിശദീകരിച്ചിരുന്നു. അസംഘടിതരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമായ റേഷൻ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ പണം തിരിച്ച് നൽകണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നാണ് ഇത് വസൂലാക്കേണ്ടതെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.