പാവറട്ടി: കരുവന്തല മുപ്പട്ടിതറയിൽ ഒാലവീട് ഭാഗികമായി കത്തിനശിച്ചു. ചേമ്പിൽ ഷീജയുടെ വീടാണ് കത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. ഭക്ഷണം കഴിച്ച് ഉറങ്ങുകയായിരുന്ന ഷീജ ഇലക്ട്രിക് വയർ കത്തുന്ന മണമടിച്ച് ഉണർന്നപ്പോഴാണ് മേൽക്കൂര കത്തുന്നത് കണ്ടത്. പുറത്തേക്ക് ഇറങ്ങിയോടി നിലവിളിച്ചപ്പോൾ നാട്ടുകാർ ഒാടിയെത്തി തീ അണക്കുകയായിരുന്നു. രണ്ട് മുറികളുള്ള വീടിെൻറ മേൽഭാഗം പൂർണമായും കത്തി. വീട്ടുപകരണങ്ങളും കത്തിനശിച്ചു. ഷീജയും മകനുമാണ് വീട്ടിൽ താമസം. സംഭവമറിഞ്ഞ് ജനപ്രതിനിധികളും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്മൃതിസദസ്സ് മുള്ളൂർക്കര: ഇരുനിലംകോട് വായനശാലയുടെ നേതൃത്വത്തിൽ സ്വാമി വിേവകാനന്ദ സ്പർശം സ്മൃതിസദസ്സ് കലാമണ്ഡലം രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡൻറ് എം.എച്ച്. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജില്ല പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി ഡോ. എം.എൻ. വിനയകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. ഗോപാലൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് വി. രഘു എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വി.ടി. സുബ്രഹ്മണ്യൻ സ്വാഗതവും ടി.ആർ. ഹരിഹരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.