ആളേറി മാധ്യമം സ്​റ്റാൾ

തൃശൂർ: കലോത്സവനഗരിയിലെ 'മാധ്യമം' സ്റ്റാളിൽ നടക്കുന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അടിക്കുറിപ്പ് മത്സരം, മണിക്കൂർ ഇടവിട്ട് ക്വിസ് മത്സരങ്ങൾ, വെളിച്ചം ഭാഗ്യക്കുടത്തിലൂടെ അരമണിക്കൂറിൽ സമ്മാനം. കൂടാതെ പത്ത് ചോദ്യങ്ങളടങ്ങിയ വെളിച്ചം പ്രശ്നോത്തരിയും. മത്സരത്തിൽ വിജയികളായവർക്ക് പ്രശസ്ത സിനി ആർട്ടിസ്റ്റ് ഗോവിന്ദ് പത്മസൂര്യ സമ്മാനം നൽകി. മത്സരത്തിന് ബി.ഡി.ഒ ടി.ടി. നാസർ, എസ്.എം.ഇമാരായ ബിനീഷ്, ഫസൽ, ആദം, അജ്മൽ എന്നിവർ നേതൃത്വം നൽകി. വ്യത്യസ്ത മത്സരങ്ങൾ എല്ലാ ദിവസവും മാധ്യമം സ്റ്റാളിൽ നടക്കുന്നു. പ്രവചന മത്സര വിജയികളെ കാത്ത് അൽനൂർ െഎ.ടി.െഎ വാടാനപ്പള്ളിയുമായി സഹകരിച്ച് ബംബർ സമ്മാനമായി സ്വർണനാണയങ്ങളും ഒരുക്കിയിട്ടുണ്ട്. ദിവസവും ആയിരങ്ങളാണ് സ്റ്റാൾ സന്ദർശിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നത്. പടം... 0_ ITEM PHOTOS\mdm Stall gift.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.