കുന്നംകുളം: പുതുശ്ശേരി സുബ്രഹ്മണ്യ കോവിലിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിത്തിരുത്തി നാലകത്ത് ഷെമീര്‍ (27), പഴുന്നാന കിഴക്കേതില്‍ ആഷിക് (28) എന്നിവരെ സി.ഐ സി.ആര്‍. സന്തോഷ്, എസ്. ഐ യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുേപർക്കെതിരെയും സംഘര്‍ഷമുണ്ടാക്കിയതിന് 50 ഓളം പേർക്കെതിരെയുമാണ് കേസെടുത്തത്. പൊലീസിനെ കൈയേറ്റം ചെയ്ത രണ്ടുപേര്‍ ഒളിവിലാണ്. ഉത്സവ എഴുന്നള്ളിപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അനുഭാവമുള്ള രീതിയില്‍ പേരിട്ട കമ്മിറ്റികളിലെ ആളുകളാണ് ഏറ്റുമുട്ടിയത്. ക്ഷേത്ര കമ്മിറ്റിയുടേതുള്‍പ്പെടെ മൂന്ന് എഴുന്നള്ളിപ്പുകള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടിയുടെ നിറങ്ങള്‍ ഉപയോഗിച്ച് കോവിലിെൻറ പരിസരത്ത് എത്തിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പിരിച്ചുവിട്ടു. എഴുന്നള്ളിപ്പ് വീണ്ടും തുടങ്ങിയതോടെ സംഘടിതരായി എത്തിയ ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷമുണ്ടായതായി പൊലീസ് പറഞ്ഞു. തടയാനെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായി. പിന്നീട് രണ്ട് കമ്മിറ്റികളുടെയും എഴുന്നള്ളിപ്പ് പൊലീസ് തടഞ്ഞു. ക്ഷേത്രം കമ്മിറ്റിയുടെ എഴുന്നള്ളിപ്പിന് അനുമതിയും നല്‍കി. രാഷ്ട്രീയ പാർട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.