കുന്നംകുളം: നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികൾ രൂപവത്കരിക്കാൻ ഗതാഗത ഉപദേശക സമിതി യോഗത്തിൽ തീരുമാനം. ഗതാഗത സംവിധാനങ്ങളിൽ മാറ്റം വരുത്താന്‍ നഗരസഭ ഉന്നയിച്ച നിർദേശങ്ങൾ നടപ്പാക്കുന്നതിന് ബസ് ഉടമകൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ വ്യക്തമായ തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു-. നഗരസഭ ഓഫിസിനോട് ചേര്‍ന്നുള്ള വണ്‍വേ സംവിധാനം മാറ്റുക, അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കുക, പ്രധാന റോഡുകളിലെ സീബ്രാലൈനുകള്‍ മാറ്റിവരക്കുക, പട്ടാമ്പി റോഡിലെ കയറ്റിറക്കിന് സമയക്രമം ഏര്‍പ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണ് നഗരസഭ മുന്നോട്ടുവെച്ചത്. വണ്‍വേ മാറ്റുന്നതില്‍ ബസുടമ പ്രതിനിധികള്‍ എതിർപ്പ് പ്രകടിപ്പിച്ചു. നിലവിലെ സംവിധാനം മാറ്റുന്നതിലൂടെ ഗതാഗത പരിഷ്കാരം താളംതെറ്റുമെന്ന് ബസുടമകൾ ചൂണ്ടിക്കാട്ടി. ഓട്ടോറിക്ഷ, ടാക്‌സി സ്റ്റാന്‍ഡുകള്‍ മാറ്റുന്ന വിഷയവും പരിഹരിക്കാനായില്ല. വ്യാപാര സ്ഥാപനങ്ങളിേലക്ക് വരുന്നവർക്ക് പോലും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധികളും ആവശ്യപ്പെട്ടു. വിവിധ മേഖലയിലുള്ളവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചതോടെ പുതിയ നിര്‍ദേശങ്ങളോ തീരുമാനമോ എടുക്കാനായില്ല. ഗതാഗത പരിഷ്കാരങ്ങൾ അംഗീകരിക്കില്ലെന്ന് പറയുന്ന നിലപാട് ശരിയല്ലെന്ന് നഗരസഭ ഭരണസമിതി അംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. പൊതുജനങ്ങളും ഉപദേശക സമിതി അംഗങ്ങളും ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഉപകമ്മിറ്റികളുണ്ടാക്കുന്നത്. സബ് കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്നും ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍ അറിയിച്ചു. ഗതാഗത പരിഷ്കാരം നടപ്പാക്കാൻ പൊലീസ് തയാറാവുന്നിെല്ലന്ന് ആരോപണമുയർന്നു. ഓട്ടോ സ്റ്റാൻഡുകളിൽ മൂന്നു വരി അംഗീകരിക്കാനാവില്ല. ആവശ്യമായ സൂചനാബോർഡുകൾ ഇല്ലെന്നും പരിഷ്കാരങ്ങളിലൂടെ ഒരു വിഭാഗത്തെ മാത്രം ദ്രോഹിക്കുന്ന നിലപാടെടുക്കരുതെന്ന് പലരും ഉന്നയിച്ചു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാതെയാണ് ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നതെന്നും റോഡ് വികസനം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നതായും കുറ്റപ്പെടുത്തി. പട്ടാമ്പി റോഡിൽ ഒരേസമയത്ത് രണ്ടിടത്ത് ചരക്ക് കയറ്റിറക്ക് അനുവദിക്കില്ലെന്നും നടപടി സ്വീകരിക്കുന്ന പക്ഷം അതിന് തടസ്സമുണ്ടാക്കരുതെന്നും പൊലീസ് അറിയിച്ചു. ഡിവൈ.എസ്.പി. പി . വിശ്വംഭരന്‍, വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ്, ജോ.ആര്‍.ടി.ഒ സുനില്‍കുമാര്‍, സി.ഐ സി.ആര്‍. സന്തോഷ്, എന്‍.കെ. രമേശന്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.