കയ്പമംഗലം: ആസ്വാദകരുടെ കണ്ണും മനസ്സും കവർന്ന് കാക്കാത്തിരുത്തി . മീലാദ് നൈറ്റ് 2018െൻറ ഭാഗമായ പൂർവ വിദ്യാർഥി സംഗമത്തോടനുബന്ധിച്ചാണ് നൂറിലധികം വിദ്യാർഥികൾ ഒന്നിച്ച് അണിനിരന്ന ദഫ് സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് ഗാനം, കവാലി, കഥാപ്രസംഗം, ബുർദ്ദ തുടങ്ങിയ പരിപാടികളും നടന്നു. 70 അടി നീളമുള്ള വേദിയിൽ ഒരുമണിക്കൂർ തുടർച്ചയായി ദഫ് മുട്ടിക്കൊണ്ടാണ് മീലാദ് നൈറ്റിന് സമാപനം കുറിച്ചത്. സോളിഡാരിറ്റി പ്രചാരണ കാമ്പയിൻ ജില്ലതല ഉദ്ഘാടനം കയ്പമംഗലം: മതസ്വാതന്ത്ര്യം, പൗരാവകാശം എന്ന തലക്കെട്ടിൽ സോളിഡാരിറ്റി നടത്തുന്ന പ്രചാരണ കാമ്പയിനിെൻറ ജില്ലതല ഉദ്ഘാടനം മതിലകം സെൻററിൽ സംസ്ഥാന സെക്രട്ടി വി.എം. സഫീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.ബി. ആരിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം യൂസുഫ് ഉമരി മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് എം.എ. ആദം, മനുഷ്യാവകാശ പ്രവർത്തകൻ വി.ആർ. അനൂപ്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് കെ.ഐ. ഇഹ്സാൻ, സോളിഡാരിറ്റി ജില്ല സെക്രട്ടറി കെ.എം. സാബു, കാമ്പയിൻ കൺവീനർ കെ.എ. മുഹമ്മദ് ഫൈസൽ, മതിലകം ഏരിയ പ്രസിഡൻറ് എൻ.എ. ഉമർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.